ഒരു മുച്ചക്ര ഉന്തുവണ്ടിയിൽ ഒരു വിറകടുപ്പും അതിൽ ഒരു കലം നിറയെ ചൂട് പായസവുമായി സഞ്ചരിക്കുന്ന ഒരു തനി നാട്ടിൻപുറത്തുകാരൻ.
ഇത് മണി അപ്പൂപ്പൻ…
നെടുമങ്ങാട് നിന്ന് മാറി പുത്തൻപാലം വഴി ഏതാണ്ട് 10 മണിക്കും 4 മണിക്കും ഇടയ്ക്ക് യാത്ര ചെയ്യുന്ന പലർക്കും സുപരിചിതനായ മണി എന്ന് വിളിപ്പേരുള്ള രാജു.
ഈ വാർധക്യത്തിലും കഴിഞ്ഞ അൻപതു വർഷത്തോളമായി പായസ കച്ചവടം ചെയ്യുന്ന നാട്ടുകാരുടെ പ്രിയപ്പെട്ട മണി അപ്പൂപ്പൻ ഒരു വിസ്മയം തന്നെയാണ്.
ആ സ്നേഹമധുരം ഒരിക്കലെങ്കിലും നുണഞ്ഞിട്ടുള്ളവർ വീണ്ടും വീണ്ടും ആ സ്വാദ് തേടി എത്തുന്നു… എന്നത് അനുഭവ സാക്ഷ്യം. നിറഞ്ഞ ചിരിയോടെ വിളമ്പുന്ന ഒരു ചെറിയ കപ്പിൽ കൊതി തീർത്തവർ വീണ്ടും വാങ്ങി ചൂടാറ്റി കുടിക്കുന്ന കാഴ്ച ആരിലും കൗതുകമുണർത്തും.
തനതായ നാടൻ രീതിയിൽ തയ്യാറാക്കുന്നത് കൊണ്ടാകാം ഈ രുചിപെരുമ തേടി ആൾക്കാരെത്തുന്നത്.
ഈ വാർധക്യത്തിലും ചെയ്യുന്ന തൊഴിൽ ആത്മാർത്ഥതയോടെ ആസ്വദിച്ചുകൊണ്ട് തുടർന്ന് പോരുന്ന ഇത്തരം ആൾക്കാർ എന്നും നിഷ്കളങ്കതയുടെ, പഴമയുടെ,
സ്നേഹത്തിന്റെ, നന്മയുടെ…. സന്ദേശവാഹകരായി ഇന്നും നമുക്കിടയിൽ ജീവിക്കുന്നു.
കേരള കൗമുദിക്കുവേണ്ടി
കാമറ, എഡിറ്റിംഗ് –
ഷിനോജ് പുതുക്കുളങ്ങര
കോഓർഡിനേറ്റർ – എസ്. ജയചന്ദ്രൻ
വിവരണം – ഐശ്വര്യ
source
48 thoughts on “Raju aka 'Mani Appooppan' travels whole day selling payasam to alleviate hunger | Nedumangad”